കോട്ടയം: മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളില്‍ ആഴംകൂട്ടുന്നതുമായി ബന്ധപ്പെട്ട് മുമ്പ് തടസപ്പെട്ട ജോലികള്‍ പുനരാരംഭിച്ചു.
തോമസ് ചാഴികാടന് എംപിയുടെ ആവശ്യപ്രകാരം മീനച്ചില്‍ ആറിന്റെ ആഴംകൂട്ടല്‍ നടപടികള്‍ പുനരാരംഭിക്കാന്‍ ജില്ലാ കളക്ടര്‍ അനുവാദം നല്‍കുകയായിരുന്നു.
ചുങ്കം മുതല്‍ ഇല്ലിക്കല്‍ വരെയുള്ള ഭാഗത്തെ പ്രവൃത്തികള്‍ താഴത്തങ്ങാടി വള്ളംകളി നടക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ചെയ്യണമെന്ന് മേജര്‍ ഇറിഗേഷന്‍ വകുപ്പിനോട് തോമസ് ചാഴികാടന് എംപി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ താഴത്തങ്ങാടി ഭാഗത്ത് ഇന്നലെ പ്രവൃത്തികള്‍ ആരംഭിച്ചു.
മീനച്ചിലാറിന്റെ ആഴംകൂട്ടല്‍ പുനരാരംഭിച്ചു
11:17 PM Oct 07, 2022 | Deepika.com