തിരുവനന്തപുരം: വെണ്ണിയൂര്‍ സെന്റ് ജോസഫ്സ് യുപിഎസ് ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മാധ്യമപുരസ്കാരം ദീപിക പ്രാദേശിക ലേഖകന്‍ ഗിരീഷ് പരുത്തിമഠത്തിന്. ഗീതാഞ്ജലി മാധ്യമശ്രീ പുരസ്കാരം, സ്വദേശാഭിമാനി മാധ്യമ പുരസ്കാരം, ഡോ. ബി.ആര്. അംബേദ്കര്‍ സ്മാരക പുരസ്കാരം, ഡോ. പല്‍പ്പു കള്‍ച്ചറല്‍ ഫോറം ഓഫ് ഇന്ത്യയുടെ മാധ്യമപുരസ്കാരം, പി.എന്‍.പണിക്കര്‍ ജന്മശതാബ്ദി തൂലികാ പുരസ്കാരം, കര്‍മശ്രേഷ്ഠ പുരസ്കാരം, തണല്‍വേദി പുരസ്കാരം, പരിത്രാണായ പുരസ്കാരം, ആശ്രയ മാധ്യമപുരസ്കാരം, ഫ്രാന് പുരസ്കാരം എന്നിവയും മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള അനര്‍ട്ട് അക്ഷയോര്‍ജ പുരസ്കാരം, വജ്രമുദ്ര പുരസ്കാരം, ട്രിവാന്‍ഡ്രം പരിസ്ഥിതി ഫെസ്റ്റിവല്‍ പുരസ്കാരം എന്നിവയും ഗിരീഷിന് ലഭിച്ചിട്ടുണ്ട്.
അനുസ്മരണം നടത്തി
നെടുമങ്ങാട്: മുസ്ലിം ജമാഅത്ത് കോ-ഒാർഡിനേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വെള്ളരികോണം ഹബീബ് കുഞ്ഞ് ഹാജിയുടെ ഒന്നാം അനുസ്മരണ സമ്മേളനം നടത്തി.കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷതവഹിച്ച യോഗത്തിൽ എസ്.സനു , മൂഴിയിൽ മുഹമ്മദ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.
മരങ്ങൾ മുറിച്ചു
മാറ്റിയതിൽ
ക്രമക്കേടെന്ന് പരാതി
നെടുമങ്ങാട്: വികസനത്തിന്റെ പേരിൽ ആനാട്ട് മരങ്ങൾ മുറിച്ചു മാറ്റിയതിൽ വ്യാപക ക്രമക്കേടെന്ന് പരാതി. ആനാട് ജംഗ്ഷൻ മുതൽ ചുള്ളിമാനൂർ വരെയുള്ള സ്ഥലത്തെ മരങ്ങളാണ് മുറിച്ച് മാറ്റിയത്. ഇതിൽ മാർക്ക് ചെയ്യാത്ത മരങ്ങൾ മുറിച്ച് മാറ്റി കൊണ്ട് പോയതായി മുൻ ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നു.
കൂടാതെ ആനാട് ജംഗ്ഷൻ ആനാട് ബാങ്ക് ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ നിന്ന നൂറ് വർഷത്തോളം പ്രായമുള്ള ആൽ മരങ്ങൾ മുറിച്ച് അതത് സ്ഥലങ്ങളിൽ തന്നെ ഇട്ടിരിക്കുന്നതുമൂലം അപകടങ്ങൾക്കും ഗതാഗത കുരുക്കിനും കാരണമാകുന്നതായി പരാതിയിൽ പറയുന്നു.
ഗിരീഷ് പരുത്തിമഠത്തിന് ലഹരിവിരുദ്ധ മാധ്യമ പ്രവര്‍ത്തന പുരസ്കാരം
11:15 PM Oct 07, 2022 | Deepika.com