വിതുര: കല്ലാർ എൻഎസ്എസ് കരയോഗ വാർഷികവും ഭരണസമിതി തെരഞ്ഞെടുപ്പും വിതുര മേഖലാ കൺവീനറും താലൂക്ക് യൂണിയൻ പ്രതിനിധി സഭാംഗവുമായ കെ.വിശ്വംഭരൻനായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് അപ്പുക്കുട്ടൻനായർ അധ്യക്ഷനായി. താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ സുരേഷ്കുമാർ, പ്രതിനിധി സഭാംഗം കീഴ്പാലൂർ സന്തോഷ്കുമാർ, കരയോഗം സെക്രട്ടറി ജി.രാമചന്ദ്രക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.ഭരണസമിതിയംഗങ്ങളായി എൻ.മോഹനകുമാർ (പ്രസിഡന്റ്), എം.രവീന്ദ്രൻ പിള്ള (വൈസ് പ്രസിഡന്റ്), എം.സുരേന്ദ്രൻനായർ (സെക്രട്ടറി), ബി.മുരളീധരൻനായർ (ജോയിന്റ് സെക്രട്ടറി), വി.മുരളീധരൻനായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
കല്ലാറിൽ സുരക്ഷ ഒരുക്കണം: സിപിഐ
വിതുര : ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ വിതുര കല്ലാറിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പുലർത്തുന്ന നിസംഗതയ്ക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ. വനം റവന്യൂഇറിഗേഷൻ തദ്ദേശ ടൂറിസം പോലീസ് വകുപ്പുകളുടെ പരിധിയിൽ വരുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിൽ അടിക്കടി അപകട മരണങ്ങൾ പെരുകുന്ന പാശ്ചാത്തലത്തിലാണ് വട്ടക്കയം സന്ദർശിച്ചത്.സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ജി.ആനന്ദ്,കല്ലാർ വാർഡ് മെമ്പർ സുനിത തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
കല്ലാർ എൻഎസ്എസ് കരയോഗ വാർഷികം
11:15 PM Oct 07, 2022 | Deepika.com