നെയ്യാറ്റിന്‍കര: നവജാത ശിശുവിനെ ബിഗ് ഷോപ്പറിലാക്കി കുഴിച്ചുമൂടിയെന്ന വ്യാജ സന്ദേശം പോലീസിനെ വട്ടം കറക്കി.മുള്ളറവിള ആറ്റിൻകരയിൽ രണ്ടുപേർ ചേർന്ന് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചുമൂടി എന്നായിരുന്നു നെയ്യാറ്റിന്‍കര പോലീസിന് ലഭിച്ച ടെലിഫോണ്‍ സന്ദേശം. തുടർന്ന് നടത്തിയ പരിശോധനയിൽ തുണികള്‍ നിറച്ച ബിഗ് ഷോപ്പര്‍ മാത്രമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട അമ്മയും കുഞ്ഞും ആശുപത്രിയിലുണ്ടെന്നും പോലീസ് അറിയിച്ചു.
നവരാത്രി
വിഗ്രഹങ്ങള്‍
നെയ്യാറ്റിന്‍കരയില്‍
നെയ്യാറ്റിന്‍കര : അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങള്‍ക്കുശേഷം സരസ്വതിദേവിയും പരിവാരങ്ങളും പത്മനാഭപുരത്തേയ്ക്കുള്ള മടക്കയാത്രയില്‍ നെയ്യാറ്റിന്‍കരയില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ വൈകുന്നേരത്തോടെ നെയ്യാറ്റിന്കരയിലെത്തിയ നവരാത്രി വിഗ്രഹങ്ങള്‍ക്ക് വരവേല്‍പ്പ് നല്കി. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിശ്രമത്തിനു ശേഷം ഇന്ന് രാവിലെ പത്മനാഭപുരത്തേയ്ക്ക് യാത്ര തുടരും.
നവജാത ശിശുവിനെ കുഴിച്ചിട്ടെന്ന വ്യാജ സന്ദേശം പോലീസിനെ വട്ടം ചുറ്റിച്ചു
11:08 PM Oct 07, 2022 | Deepika.com