ബാലരാമപുരം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ നേമം എംഎൽഎയുമായിരുന്ന വെങ്ങാനൂർ പി. ഭാ സ്കരന്റെ വിയോഗത്തിൽ സിപിഎം നേമം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലരാമപുരം ജംഗ്ഷനിൽ അനുശോചനയോഗം സംഘടിപ്പിച്ചു. യോഗത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എം. ബഷീർ, എസ്.കെ. പ്രീജ, ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്. രാധാകൃഷ്ണൻ, ആർ. പ്രദീപ്കുമാർ, ബാലരാമപുരം കബീർ, സിപിഐ ജില്ലാ കമ്മിറ്റി അംഗം എം.എച്ച്. സലിം എന്നിവർ പ്രസംഗിച്ചു.
ലഹരി വിരുദ്ധ
പ്രചാരണ
പ്രവർത്തനങ്ങൾക്ക്
തുടക്കമായി
തിരുവനന്തപുരം: ഇടഞ്ഞി സാന്തോം മലങ്കര ആർട്സ് ആൻഡ് സയൻസ് കോളജിലെ ലഹരി വിരുദ്ധ ക്ലബിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കാമ്പയിൻ ജീവനം 2022 ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. വിബിൻ ബർണാഡിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അമരവിള റേഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ വി.എ. വിനോജ് ഉദ്ഘാടനം ചെയ്തു.കോളജ് ലൈബ്രേറിയൻ ഫാ.സേവ്യർ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ രജിരാജ് എന്നിവർ പ്രസംഗിച്ചു .
വെങ്ങാനൂർ പി. ഭാസ്കരൻ അനുസ്മരണം നടത്തി
11:08 PM Oct 07, 2022 | Deepika.com