തിരുവനന്തപുരം: യുവദീപ്തി എസ്എംവൈഎമ്മിന്റെ തിരുവനന്തപുരം ഫൊറോനതല സുവർണ ജൂബിലി സമാപന യുവസംഗമം ദലിശവേ 2ഗ22 ഇന്നു വൈകുന്നേരം അഞ്ചിന് ലൂർദ് ഫൊറോന പാരിഷ് ഹാളിൽ നടക്കും. ഫൊറോന പ്രസിഡന്റ് ജിയോ ജോൺസൺ അധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ.മോർലി കൈതപ്പറമ്പിൽ മുഖ്യപ്രഭാഷണവും ഫൊറോനാ ഡയറക്ടർ ഫാ.സോണി പള്ളിച്ചിറയിൽ ആമുഖപ്രഭാഷണവും നടത്തും. എസ്എംവൈഎം വൈസ് പ്രസിഡന്റ് അമല റേച്ചൽ ഷാജി, ഫൊറോന ജനറൽ സെക്രട്ടറി മെർലിൻ തോമസ്, വൈസ് പ്രസിഡന്റ് അനശ്വര ജോസ് തുടങ്ങിയവർ പ്രസംഗിക്കും.
ജൂബിലി സമാപന സമ്മേളനത്തിന് മുന്നോടിയായുള്ള വിളംബര ബൈക്ക് റാലി കേശവദാസപുരം ഗീവർഗീസ് സഹദാ ദൈവാലയത്തിൽ നിന്നും ആരംഭിക്കും. സമ്മേളനത്തെ തുടർന്ന് വിവിധ യൂണിറ്റുകൾ കലാപരിപാടികൾ അവതരിപ്പിക്കും. സിസ്റ്റർ ലിറ്റി അഭിധാ പോൾസൺ തുടങ്ങിയവർ പ്രാർഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. അജോൾഡ് മാർട്ടിൻ ജോസ്, പി.ആരീഷ്, ജെറി ജസ്റ്റി, ജെറിൻ ജോസ്,പ്രിൻസി വർഗീസ്, റിച്ചാ രാജു മാത്യൂസ്, പി.എസ്. ജോബിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
സുവർണ ജൂബിലി യുവസംഗമം ഇന്ന്
11:08 PM Oct 07, 2022 | Deepika.com