കൊച്ചി: അമൃത ആശുപത്രിയുടെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റോണ്‍ ഗോട്ട്സേഗൻ (86) അന്തരിച്ചു. 1998ൽ അമൃത ആശുപത്രി ആരംഭിച്ചതുമുതൽ 2022 വരെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ആയിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലം അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ വച്ചായിരുന്നു അന്ത്യം. അമേരിക്കൻ സ്വദേശിയായ റോണ്‍ ഗോട്ട്സേഗൻ കാലിഫോർണിയയിലെ സാൻ റമോണിൽ മാതാ അമൃതാനന്ദമയി മഠം സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
വടക്കേ അമേരിക്കയിലെ മാതാ അമൃതാനന്ദമയി മഠങ്ങളുടെ ആസ്ഥാനമായ സാൻ റമോണിലെ ആശ്രമത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു. 1988 ലാണ് മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിയത്. കൊച്ചിയിൽ അമൃത ആശുപത്രി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇദ്ദേഹം നേതൃത്വം വഹിച്ചു. സംസ്കാരം ഇന്ന് രാത്രി എട്ടിന് അമൃതപുരി ആശ്രമത്തിൽ നടക്കും.
റോണ്‍ ഗോട്ട്സേഗൻ അന്തരിച്ചു
10:17 PM Oct 07, 2022 | Deepika.com