പള്ളിക്കത്തോട്: പള്ളിക്കത്തോട് ടൗണില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സബ്ട്രഷറി അവിടെനിന്നു മാറ്റി മറ്റൊരു പ്രദേശത്ത് സ്ഥാപിക്കാനുള്ള നീക്കത്തെ പള്ളിക്കത്തോട് പഞ്ചായത്തില്കൂടിയ സര്‍വകക്ഷിയോഗം അപലപിച്ചു.
കക്ഷി രാഷ്ട്രീയത്തിനതീതമായി ഇക്കാര്യത്തില്‍ എല്ലാവരും ഒന്നിച്ചണിചേരണമെന്ന് പ്രസിഡന്റ് ആശാ ഗിരീഷ് ആഹ്വനം ചെയ്തു. യോഗത്തില്‍ പങ്കെടുത്ത ബ്ലോക്ക് വൈസ് പ്രസിഡന്റ് എല്ലാവിധ പിന്തുണയും അറിയിച്ചു. പഞ്ചായത്തിലെയും അയല്‍ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഏറെ പ്രയോജനം കിട്ടിക്കൊണ്ടിരിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ട്രഷറി സ്ഥാപനം മാറ്റാനുള്ള ഏതു ശ്രമത്തെയും ചെറുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
പഞ്ചായത്ത് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സനു ശങ്കർ, അശ്വതി സതീഷ്, ജെസി ബെന്നി മെമ്പർമാരായ അനിൽ കുന്നക്കാട്ട്, ജിന്റോ സി. കാട്ടൂർ, മോളി മാത്യു, സന്ധ്യദേവി, രാഷ്ടീയ പ്രതിനിധികളായ ആദർശ്, സി.കെ.വിജയകുമാർ, കൃഷ്ണപിള്ള, ജോജി മാത്യു, ജോസ് പി. ജോൺ, പ്രസന്നൻ പട്ടരുമഠം വ്യാപാരി വ്യവസായി പ്രതിനിധികളായ എസ്. രാജീവ്, സജി ആക്കിമാട്ടേൽ തുടങ്ങിയവർ പങ്കെടുത്തു.
പള്ളിക്കത്തോട്ടിലെ സബ് ട്രഷറി മാറ്റാനുള്ള നീക്കം: സർവകക്ഷിയോഗം അപലപിച്ചു
10:17 PM Oct 07, 2022 | Deepika.com