ഈരാറ്റുപേട്ട: മലയിടിച്ച് നിരത്തി മാസങ്ങളായി നടത്തിയിരുന്ന പാറഖനനം മീനച്ചിൽ തഹസിൽദാർ തടഞ്ഞു. ഹിറ്റാച്ചി പിടിച്ചെടുത്തു. പൂഞ്ഞാർ പഞ്ചായത്ത് മൂന്നാം വാർഡിൽ നെല്ലിക്കച്ചാൽ പ്രദേശത്ത് വെള്ളാപ്പള്ളി നൗഫലിന്റെ പുരയിടത്തിൽ മാസങ്ങളായി അനധികൃതമായ പാറഖനനമാണ് നടന്നു വന്നിരുന്നത്.
ജനവാസ കേന്ദ്രമായതിനാൽ നാട്ടുകാരുടെ പരാതിയെ തുടർന്നു പൂഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസർ ഒന്നിലേറെ തവണ സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നത് കാറ്റിൽ പറത്തിയാണ് ഖനനം നടന്നു വന്നിരുന്നത്. വെള്ളിയാഴ്ച രാവിലെ സ്ഥലത്ത് എത്തിയ മീനച്ചിൽ തഹസിൽദാർ സുനിൽ കുമാർ, ഡപ്യൂട്ടി തഹസിൽ ദാർ ജയ്മോൻ എന്നിവർ ചേർന്നു പാറ പൊട്ടിക്കാൻ ഉപയോഗിച്ച ഹിറ്റാച്ചി ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് ജിയോളജി വകുപ്പിനു കൈമാറി.
അനധികൃത പാറഖനനം തടഞ്ഞു
10:17 PM Oct 07, 2022 | Deepika.com