വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളും രൂപത സമ്മേളനവും
10:17 PM Oct 07, 2022 | Deepika.com
പാലാ: ഫ്രാന്‍സിസ്കന്‍ അൽമായ സഭ പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ ഒന്‍പതു മുതല്‍ ഭരണങ്ങാനം അസീസി ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളും രൂപത സമ്മേളനവും സംയുക്തമായി നടത്തപ്പെടും. ഫ്രാന്‍സിസ്കന്‍ അല്മായ സഭ പാലാ രൂപത പ്രസിഡന്റ് സോജന് മാത്യു കോയിക്കല്‍ വാരപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ സിസ്റ്റര്‍ ഗീത മാത്യു മുഖ്യപ്രഭാഷണം നടത്തും. രൂപത സ്പിരിച്ചല്‍ അസിസ്റ്റന്റുമാരായ ഫാ.ആന്റണി വെച്ചൂര്‍ ഒഎഫ്എം, ഫാ. അരുണ്‍ ഇലവുങ്കല്‍ ഒഎഫ്എം എന്നിവര്‍ അനുഗ്രഹപ്രഭാഷണവും തോമസ് മാത്യു മടിക്കാങ്കല്‍, റോസമ്മ ജോസ് വല്ലനാട്ട്, ടോമി കെ മാത്യു കളപ്പുരയ്ക്കല്‍, ആലീസ് മാത്യു ചെമ്പോത്തിനാല്‍, തോമസ് ജോസഫ് കിഴക്കേപ്പറമ്പില്‍, ടിസ്സി രാജു കടലംകാട്ട്, അന്നക്കുട്ടി തോമസ് പുത്തന്‍പറമ്പില്‍ എന്നിവര്‍ ആശംസാപ്രസംഗവും നടത്തും. സമ്മേളനത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.