കോട്ടയം: ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെകുറിച്ച് കോളജ് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ചെറുധാന്യങ്ങളാല്‍ തയാറാക്കുന്ന പോഷക സമ്പുഷ്ട ആഹാര പദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ഭക്ഷ്യമേള സംഘടിപ്പിക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ 14 നാണ് മേള. മേളയില്‍ കോളജ് വിദ്യാര്‍ഥികള്‍ തയാറാക്കി കൊണ്ടുവരുന്ന വിഭവങ്ങള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു വിലയിരുത്തി സമ്മാനം നല്‍കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരാകുന്നവര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും. ഒരു കോളജില്‍നിന്ന് എത്ര ടീമിന് വേണമെങ്കിലും മത്സരിക്കാം. ഒരു ടീമില്‍ രണ്ട് വിദ്യാര്‍ഥികളാണ് വേണ്ടത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 ടീമുകള്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യുന്നതിനായി നിര്‍ദിഷ്ട ഫോമിലുള്ള അപേക്ഷ 13 ന് രണ്ടിനകം നൽകണം. dfiktm@gmail.com, 8943346185, 7593873354.
മികച്ച കര്‍ഷകരെ ആദരിച്ചു
രാമപുരം: പിതൃവേദി രാമപുരം ഇടവക നടത്തിയ മികച്ച കര്‍ഷകനെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹനായ സോനാ ജോസഫ് ചിറയിലിനെ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ പൊന്നാട അണിയിച്ചു ആദരിച്ചു. റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. എം.ജെ. ആഗസ്തി മാടവനയ്ക്ക് രണ്ടാം സമ്മാനവും ജിന്നി തോമസ് വടക്കേക്കുറ്റിന് മൂന്നാം സമ്മാനവും ലഭിച്ചു. തങ്കച്ചന് പുളിയാര്‍മറ്റം, ജോസഫ് വടക്കേല്‍, ജെയിംസ് കണിയാരകം, സുനില്‍ തോട്ടുങ്കല്‍, സോണിയ ചിറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചെറുധാന്യങ്ങളുടെ ഭക്ഷ്യമേള 14ന്
10:17 PM Oct 07, 2022 | Deepika.com