കാല്‍നട പോലും ദുഷ്കരമാക്കി റോഡ്
10:17 PM Oct 07, 2022 | Deepika.com
കൈപ്പള്ളി: പൂഞ്ഞാര്‍ -ഇടമല-കൈപ്പള്ളി-ഏന്തയാര്‍ റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷം ഒന്നു പിന്നിട്ടിട്ടും പണി നടന്നിട്ടില്ല. നൂറുകണക്കിന് വിദ്യാര്‍ഥികളും യാത്രക്കാരും ഉപയോഗിക്കുന്ന റോഡ് കുത്തിപ്പൊട്ടിച്ച് ഇട്ടിരിക്കുകയാണ്. കാല്‍നടയാത്ര പോലും ഇതുമൂലം ദുഷ്കരമായി. കോണ്ട്രാക്ടര് തന്നിഷ്ടപ്രകാരം റോഡ് കുത്തിപ്പൊളിച്ചതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊതുമരാമത്ത് അധികൃതരോടും പഞ്ചായത്തിനോടും നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടികള്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ ജനം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോവാന്‍ തീരുമാനിച്ചിരിക്കുകയാണ്. എകെസിസി കൈപ്പളളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. കുര്യാക്കോസ് പുളിന്താനത്ത് അധ്യക്ഷത വഹിച്ചു. ജോയി മാടപ്പള്ളില്‍, ജോജോ വിളക്കുന്നേല്‍, ജോര്‍ജ് പുളിന്തറ, മാത്തുക്കുട്ടി ആയിത്തമറ്റം, ജോയി തെക്കേല്‍, ബെന്നി എര്‍ത്തേല്‍, സണ്ണി വാഴക്കുഴ എന്നിവര്‍ പ്രസംഗിച്ചു.