കാഞ്ഞിരപ്പള്ളി: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ജില്ലകളിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിലേക്ക് പിഎസ്സി പരിശീലനം കൈകാര്യം ചെയ്യുന്നതിന് യോഗ്യതയും പ്രവർത്തന പരിചയവുമുള്ള ഫാക്കൽറ്റികളിൽ നിന്നു അപേക്ഷ ക്ഷണിക്കുന്നു. കുറഞ്ഞ യോഗ്യത ബിരുദാനന്തരബിരുദം. അപേക്ഷകൾ നിർദിഷ്ട ഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം 15 നകം പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്സ്, നൈനാർ പള്ളി ബിൽഡിംഗ്, കാഞ്ഞിരപ്പള്ളി പിഒ, കോട്ടയം ജില്ല -686507 എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷ ഫോറം ഓഫീസിൽ നിന്ന് ലഭ്യമാണ്. ഫോൺ - 9447049521, 6282156798, 04828-202069.
ആലോചനായോഗം
കാളകെട്ടി: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര സാമൂഹിക ഗണിത പ്രവൃത്തി പരിചയമേളയുടെ ആലോചനായോഗം ഈരാറ്റുപേട്ട എഇഒ സി.എം. ഷംല ബീവി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കാളകെട്ടി എഎംഎച്ച്എസ്എസ് മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പ്രിൻസിപ്പിൽ സി.ജെ. വിനോജി, ഹെഡ്മിസ്ട്രസ് സി.ജെ. മേരി, പിടിഎ പ്രസിഡന്റ് എം.ജെ. തോമസുകുട്ടി, വിവിധ കമ്മിറ്റി ചെയർമാൻമാരായ വി.ആർ. അൻഷാദ്, വി.എൻ. രാജേഷ്, റാണി ടോമി, ബ്ലെസി ജോസഫ്, ബിജു ചക്കാല, ബിജു പത്യാല തുടങ്ങിയവർ പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
10:16 PM Oct 07, 2022 | Deepika.com