വാഴൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയ (സിഐടിയു)ന്റെ നേതൃത്വത്തിൽ 12ന് നടക്കുന്ന കോട്ടയം ഹെഡ് പോസ്റ്റോഫീസ് മാർച്ചിന്റെ പ്രചരണാർഥമുള്ള സമര പ്രചരണ ജാഥയ്ക്ക് വാഴൂരിൽ സ്വീകരണം നൽകി. പൊൻകുന്നം, കൊടുങ്ങൂർ, പത്തനാട്, കറുകച്ചാൽ എന്നിവിടങ്ങളിൽ വൻ വരവേൽപ്പാണ് ജാഥയ്ക്ക് ലഭിച്ചത്. സിപിഎം വാഴൂർ ഏരിയാ സെക്രട്ടറി വി.ജി. ലാൽ, യൂണിയൻ ഏരിയാ പ്രസിഡന്റ് ജലജാ മോഹൻ,യൂണിയൻ ഏരിയാ സെക്രട്ടറി ടി.എസ്. ശ്രീജിത്ത്, എസ്. ഷാജി, ഷീല അനിൽ, കെ.ഡി. സുഗതൻ, രാജേഷ് .കെ .വി, ബിന്ദു ജെയിംസ്, എ. പി. ജയൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
അനുസ്മരണസദസ്
ഉരുളികുന്നം: താഷ്കന്റ് പബ്ലിക് ലൈബ്രറിയിൽ അന്തരിച്ച ലൈബ്രേറിയൻ ഗീത അജയന്റെ അനുസ്മരണസദസ് നാളെ വൈകുന്നേരം നാലിന് നടത്തും. ലൈബ്രറി പ്രസിഡന്റ് ഇ.എസ്. ശശികുമാർ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്യും.
സ്വീകരണം നൽകി
10:16 PM Oct 07, 2022 | Deepika.com