ചിറക്കടവ്: തെക്കേത്തുകവല ശ്രീനീലകണ്ഠ വിദ്യാപീഠം സ്കൂളിൽ വിജയദശമിയോടനുബന്ധിച്ച് വിദ്യാമഹോത്സവം നടന്നു. സ്കൂളിൽ പുതുക്കിപ്പണികഴിപ്പിച്ച മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള കൃഷ്ണവിഗ്രഹം ആറന്മുള ക്ഷേത്രത്തിൽ പൂജിച്ച് സ്കൂളിൽ എത്തിച്ചു. വിജയദശമി ദിവസം രാവിലെ അധ്യാപകരുടെ നേതൃത്വത്തിൽ അഗ്നിഹോത്രം നടന്നു. അധ്യാപിക പി.എൻ.രാധാമണി ഹോതാവായി. തുടർന്ന് വാഴൂർ തീർഥപാദാശ്രമം സ്വാമി ഗരുഢധ്വജാനന്ദ തീർഥപാദർ വിഗ്രഹം സ്ഥാപിക്കലും നിലത്തെഴുത്തു കളരിയുടെ ഉദ്ഘാടനവും നിർവഹിച്ചു. സരസ്വതി മണ്ഡപത്തിൽ നടന്ന പൂജയെടുപ്പിനും വിദ്യാരംഭത്തിനും എം. കെ. അർച്ചന നേതൃത്വം നൽകി. സ്കൂളിൽ ആരംഭിക്കുന്ന കളരിപ്പയറ്റ് ക്ലാസുകൾ വിശ്വംഭരൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.
പ്രവർത്തകയോഗം
പൊൻകുന്നം: അഖിലഭാരത അയ്യപ്പസേവാ സംഘം പൊൻകുന്നം യൂണിയൻ പ്രവർത്തകയോഗം നാളെ രാവിലെ 10ന് പൊൻകുന്നം പുതിയകാവ് ക്ഷേത്രാങ്കണത്തിൽ നടത്തും. യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ അധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റുമാരും സെക്രട്ടറിമാരും പ്രവർത്തകസമിതിയംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
വിദ്യാമഹോത്സവം
10:16 PM Oct 07, 2022 | Deepika.com