കോട്ടയം: ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബുകളുടെ ഫുട്ബോള്‍ മത്സരം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യുവജനക്ഷേമ ബോര്‍ഡംഗം റോണി മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ബീന ജിജിന്, ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീക്ക്, എസ്ബി കോളജ് പ്രിന്സിപ്പൽ് ഫാ. റെജി പി. കുര്യന്, എസ്ബി കോളജ് അസിസ്റ്റന്റ പ്രഫ. സോജി ജോസഫ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്. ഉദയകുമാരി, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ സബില്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 25,000, 15,000, 10000 രൂപ വീതം സമ്മാനം നല്‍കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീം സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.
സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി
01:49 AM Oct 07, 2022 | Deepika.com