തൃക്കൊടിത്താനം: ഇന്ന് പ്രവൃത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ നിലപാടില്‍ തൃക്കൊടിത്താനം ഫൊറോന മാതൃവേദി പിതൃവേദി പ്രതിഷേധിച്ചു. പിതൃവേദി ഫൊറോന പ്രസിഡന്റ് ജോഷി കൊല്ലാപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സമ്മേളനം ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് പൊന്നാറ്റില്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ഡയറക്ടര്‍ ഫാ. ആന്റണി തറക്കുന്നേല്‍, മാതൃവേദി പ്രസിഡന്റ് സാലിമ്മ ജോസഫ് പിതൃവേദി മുന്‍ അതിരൂപത പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ലിന്‍സിയ സിഎംസി, സിസ്റ്റര്‍ റിറ്റ സിഎംസി, ഫൊറോനാ സെക്രട്ടറിമാരായ സാജന് അലക്സ്, സിസി അമ്പാട്ട്, ട്രഷറര്‍ പി. പി. ജോസഫ്, യൂണിറ്റ് പ്രസിഡന്റുമാരായ ബിജു വെട്ടികാട്, ബിജിമോള്‍ ജോണ്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഞായർ പ്രവൃത്തി ദിനം: പ്രതിഷേധിച്ചു
01:48 AM Oct 07, 2022 | Deepika.com