പരപ്പുകാട്: മഹാദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് തുടക്കമായി. ഇന്നു വൈകുന്നേരം ആറിന് പൂജവയ്പ്. ചൊവ്വാഴ്ച രാവിലെ അഞ്ചിന് നവമി പൂജ. ബുധനാഴ്ച രാവിലെ ആറിന് പൂജയെടുപ്പ്. 9.30-ന് വിദ്യാരംഭം. മേല്‍ശാന്തി കോങ്കോട്ട് ഇല്ലം ഹരീഷ് നമ്പൂതിരി കാര്‍മികത്വം വഹിക്കും.
പത്തനാട്: പടിഞ്ഞാറേമന ഭദ്രവിളക്ക് കര്‍മസ്ഥാനത്ത് നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള പൂജവയ്പ് ഇന്നു വൈകുന്നേരം ആറിന് നടക്കും. ബുധനാഴ്ച ഏഴിന് പൂജയെടുപ്പ്, നവചണ്ഡികാഹോമം. മഠാധിപതി മധുദേവാനന്ദ മുഖ്യകാര്‍മികത്വം വഹിക്കും. 10ന് നടക്കുന്ന വിജയദശമി ആഘോഷവും സാസ്കാരിക സമ്മേളനവും ചീഫ് വിപ്പ് എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും.
നെത്തല്ലൂര്‍: നെത്തല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നവ ചണ്ഡികാഹോമത്തോടനുബന്ധിച്ച് സ്വാമി ഉദിത് ചൈതന്യ പ്രഭാഷണം നടത്തി. യജ്ഞവേദിയിലെത്തിയ ഉദിത് ചൈതന്യയെ നവചണ്ഡികാ ഹോമം നിര്‍വാഹക സമിതിയുടെ നേതൃത്വത്തില്‍ മേല്‍ശാന്തി പൂര്‍ണ കുംഭം നല്കി സ്വീകരിച്ചു.
നവരാത്രി ഉത്സവം: പൂജവയ്പ് ഇന്ന്
01:48 AM Oct 07, 2022 | Deepika.com