കുറിച്ചി: മുതിര്‍ന്ന പൗരന്മാര്ക്കു നിലവിലുണ്ടായിരുന്നെ റെയില്‍വേ യാത്രാനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് കെഎന്‍എം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ടി.എസ്. സലിം പറഞ്ഞു. കുറിച്ചി കെഎന്‍എം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വയോജനങ്ങളെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈബ്രറി സെക്രട്ടറി എന്‍.ഡി. ബാലകൃഷ്ണന്, സുജാത ബിജു, കെ.എല്‍. ലളിതമ്മ, അഞ്ജു അനീഷ്, അനിത തകിടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
വയോജനങ്ങളെ ആദരിച്ചു
01:48 AM Oct 07, 2022 | Deepika.com