ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ കഴുകി ഗാന്ധിജയന്തി വാരാചരണത്തിനു തുടക്കംകുറിച്ചു. എന്‍എസ്എസ് വോളണ്ടിയേഴ്സും ഗൈഡ് യൂണിറ്റിലെ കുട്ടികളുമാണ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ കഴുകി വൃത്തിയാക്കിയത്.
രാവിലെ 9.30-ന് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ കൂടിയ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്ലാരിസ് സിഎംസി അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി മുനിസിപ്പല്‍ വൈസ് ചെയര്മാന് ബെന്നി ജോസഫ് ഉദ്ഘടാനം നിര്‍വഹിച്ചു. ഡിറ്റിഒ കെ. അജി മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഓഫീസര്‍ രാജേഷ് ആര്. ഗാന്ധിജയന്തി ദിനസന്ദേശം നല്കി. കെഎസ്ആര്‍ടിസി കോട്ടയം ജില്ലാ ഓഫീസര്‍ ചിന്റു കുര്യന്, എന്‍എസ്എസ്പ്രോഗ്രാം ഓഫീസര്‍ ടെസിമോള് ജോസഫ്, ഗൈഡ് ക്യാപ്റ്റന്‍ ജിജി തോമസ്എന്നിവര്‍ പ്രസംഗിച്ചു.
കെഎസ്ആര്‍ടിസി ബസുകള്‍ കഴുകി ഗാന്ധിജയന്തി വാരാചരണത്തിനു തുടക്കം
01:48 AM Oct 07, 2022 | Deepika.com