കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് മുഖാന്തരം നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ ഉള്‍പെട്ട കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളെ ഉള്‍പെടുത്തിയതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ടുള്ള നിരവധി ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ സഹായകരമാകുന്നതാണ് കേരഗ്രാമം പദ്ധതി. മന്ത്രി പി. പ്രസാദിന് നിവേദനം നല്കി എംഎല്‍എ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പദ്ധതി അനുവദിച്ചത്.
രണ്ടാംഘട്ട പദ്ധതിയില്‍ മരങ്ങാട്ടുപള്ളി, ഉഴവൂര്‍ പഞ്ചായത്തുകളെയും സര്‍ക്കാര്‍ പരിഗണിച്ചിട്ടുള്ളതായി മോന്‍സ് ജോസഫ് അറിയിച്ചു. ഇതു സംബന്ധിച്ച നിവേദനം മന്ത്രി പി. പ്രസാദിന് നല്‍കിയതായി എംഎല്‍എ അറിയിച്ചു.
കേരഗ്രാമം പദ്ധതിയില്‍ കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളും
01:45 AM Oct 07, 2022 | Deepika.com