ചെമ്പ്: കേരളത്തിലെ വനിതകളെ അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് എത്തിച്ചതില്‍ കുടുംബശ്രീ പ്രസ്ഥാനത്തിന് വളരെ വലിയ പങ്കാണുള്ളതെന്ന് സി.കെ. ആശ എംഎല്‍എ. കുടുംബശ്രീയുടെ 25-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ചെമ്പ് പഞ്ചായത്തില്‍ നടന്ന കുടുംബശ്രീ സിഡിഎസ് വാര്‍ഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 15 വാര്‍ഡുകളിലായുള്ള ആറ് വയോജന അയല്‍ക്കൂട്ടങ്ങളിലെ മുതിര്‍ന്ന അംഗങ്ങളെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പി.എസ്. പുഷ്പമണിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ദേശീയ വിദ്യാഭ്യാസ പുരസ്കാര നേതാവ് ധന്യ പി. വാസു, ഗായകനും അഭിനേതാവുമായ കണ്ണന് ബ്രഹ്മമംഗലം, ഫ്ളവേഴ്സ് ചാനല്‍ കോമഡി ഉത്സവം ഫെയിം അഖില്‍ എന്നിവരെ കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ അനുമോദിച്ചു.
ചെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രമേശന്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത അനില്‍കുമാര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആശാ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. ശീമോന്, ജസീല നവാസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന് കോഓര്‍ഡിനേറ്റര്‍ അരുണ്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു.
വനിതകളെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എത്തിച്ചത് കുടുംബശ്രീ: സി.കെ. ആശ
01:45 AM Oct 07, 2022 | Deepika.com