വെച്ചൂര്‍: വെച്ചൂര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ രക്തസാക്ഷരത ഗ്രാമമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള എല്ലാവരുടെയും രക്ത ഗ്രൂപ്പ് നിര്‍ണയിച്ചു വെച്ചൂരിനെ സമ്പൂര്‍ണ രക്ത സാക്ഷരത ഗ്രാമമാക്കി മാറ്റുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനം വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ഷൈലകുമാര്‍ നിര്‍വഹിച്ചു. 11-ാം വാര്‍ഡില്‍ ചക്കംഞ്ചേരില് ഗോപാലകൃഷ്ണന് നായരുടെ വീട്ടിലെത്തിയ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു പദ്ധതിക്കു തുടക്കംകുറിച്ചു. രക്തഗ്രൂപ്പ് നിര്‍ണയിക്കുന്നതിനോടൊപ്പം തന്നെ ജീവിത ശൈലി രോഗ നിര്‍ണയവും നടത്തി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്ത് നേതൃത്വം നല്‍കും. വെച്ചൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് പി.കെ. മണിലാല്‍, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജു, ആന്‍സി തങ്കച്ചന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ബി. ഷാഹുല്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
വെച്ചൂരിനെ സമ്പൂര്‍ണ രക്ത സാക്ഷരത ഗ്രാമമാക്കുന്നു
01:45 AM Oct 07, 2022 | Deepika.com