മുട്ടം: ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപത പ്ലാറ്റിനം ജൂബിലി സമാപനവും പ്രേഷിത റാലി മത്സരവും ഇന്ന് മുട്ടം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും. രാവിലെ 9.30നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജൂബിലിപതാക ഉയര്‍ത്തും. തുടര്‍ന്നു മുന്‍കാല ഭാരവാഹികളുടെ സംഗമം.
ഉച്ചകഴിഞ്ഞ് 2.30ന് ഷന്താള്‍ ജ്യോതി സ്കൂള്‍ മൈതാനത്തുനിന്നും ആരംഭിക്കുന്ന പ്രേഷിത റാലി പി.ജെ. ജോസഫ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. മിഷന് ലീഗ് കോട്ടയം അതിരൂപത പ്രസിഡന്റ് റിക്കി ജോസഫ് കോച്ചേരില്‍ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തും. ജൂബിലിയോടനുബന്ധിച്ച് മിഷന്‍ലിഗ് മുട്ടം ഇടവകയില്‍ നിര്‍മിച്ചു നല്കിയ ഭവനത്തിന്റെ താക്കോല്‍ ദാനം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിക്കും. അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ജൂബിലി സ്മരണികയുടെ പ്രകാശനം ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിക്കും.
അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഡീന്‍ കുര്യാക്കോസ് എംപി, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മിഷന് ലീഗ് ഡയറക്ടര്‍ ഫാ. ടിനേഷ് പിണര്‍ക്കയില്‍, ഫാ. ജോസഫ് അരീച്ചിറ, റവ.ഡോ. ബിനു കുന്നത്ത്, സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, ഡേവിസ് വല്ലൂരാന്, ബിനോയി പള്ളിപ്പറമ്പില്‍, സുജി പുല്ലുകാട്ട്, അരുണ്‍ പുത്തന്‍പുരയ്ക്കല്‍, ഷൈജ ജോമോന്, റെജി ഗോപി, യു.കെ. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
മിഷന്‍ലീഗ് കോട്ടയം അതിരൂപത പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന് മുട്ടത്ത്
01:43 AM Oct 07, 2022 | Deepika.com