പാലക്കാട് : തേങ്കുറിശി ഗ്രാമപഞ്ചായത്തിൽ വിമുക്തി 2022ന്റെ ഭാഗമായി ലഹരിവിരുദ്ധ കാന്പയിൻ സംഘടിപ്പിച്ചു. കാന്പയിന്റെ ഭാഗമായി നടത്തിയ ലഹരിവിരുദ്ധ റാലിയിൽ തേങ്കുറിശി ഗവ. ഹൈസ്കൂൾ, ശബരി വിഎൽഎൻഎംയുപി സ്കൂൾ, മഞ്ഞളൂർ എഎസ്ബി സ്കൂൾ എന്നിവിടങ്ങളിലെ 250 വിദ്യാർഥികൾ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നാരംഭിച്ച റാലി കയറംകുളം ജംഗ്ഷനിൽ അവസാനിച്ചു. ഉദ്ഘാടനം തേങ്കുറിശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഭാർഗവൻ നിർവഹിച്ചു. ലഹരിവിരുദ്ധ സന്ദേശ പ്രതിജ്ഞ എടുത്തു. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം വിക്ടേർസ് ചാനലിലൂടെ പ്രദർശിപ്പിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും
01:06 AM Oct 07, 2022 | Deepika.com