സംഘടനകളുടെ യോഗം 10 ന്
01:06 AM Oct 07, 2022 | Deepika.com
പാലക്കാട്: ജില്ലയിലെ ക്രമസമാധാനം നിലനിർത്തുന്നതിനും മതസൗഹാർദം ഉൗട്ടിയുറപ്പിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ 10 ന് രാവിലെ 11 ന് ജില്ലാ കളക്ടറുടെ ചേംബറിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗം നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.