ദേശീയ സെസ്റ്റോ ബോൾ: ആൽബിൻ ബിജുവിന് അഭിമാനനേട്ടം
12:58 AM Oct 07, 2022 | Deepika.com
അങ്ങാടിക്കടവ്: ബംഗളൂരുവിൽ നടന്ന ദേശീയ സെസ്റ്റോ ബോള് ചാമ്പ്യൻഷിപ്പിൽ അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനനേട്ടം. കേരളത്തെ പ്രതിനിധീകരിച്ച് കണ്ണൂർ ജില്ലയിൽനിന്ന് പങ്കെടുത്ത സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ആൽബിൻ ബിജു സെക്കൻഡ് റണ്ണറപ്പായി. സ്കൂൾ മാനേജർ ഫാ. തോമസ് ആമക്കാട്ട്, പ്രിൻസിപ്പൽ പി.എ. ജോർജ്, സ്റ്റാഫ് സെക്രട്ടറി ഫാ. സജി അട്ടേങ്ങാട്ട്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് സ്കൂൾ അസംബ്ലിയിൽ ആൽബിനെ അനുമോദിച്ചു.