പീഡനക്കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
12:55 AM Oct 07, 2022 | Deepika.com
കൂത്തുപറമ്പ്: ബസ് യാത്രയ്ക്കിടെ 13കാരനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കൈതേരി എടം സ്വദേശി എം.രാജീവൻ (50) ആണ് അറസ്റ്റിലായത്. മൂന്നുപെരിയയിൽ നിന്ന് കൂത്തുപറമ്പിലേക്ക് ബസിൽ വരികയായിരുന്ന വിദ്യാർഥിയാണ് പീഡനത്തിനിരയായത്. ബുധനാഴ്ച രാത്രിയാണ് സംഭവം.