ഇരിട്ടി: മിന്നൽ പരിശോധനയിൽ കുടുങ്ങിയത് നിരവധി വാഹനങ്ങൾ. മോട്ടോർ വാഹന വകുപ്പ് കണ്ണൂർ എൻഫോർസ് ആർടിഒയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങൾ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം നടത്തിയ നിരവധി വാഹനങ്ങൾ പിടികൂടി പിഴ ഈടാക്കിയത്. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ യുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ വാഹന പരിശോധന നടത്തി. നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാത്രികാലങ്ങളിൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ, അനധികൃതമായി വാഹനത്തിന് മുകളിൽ സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങൾ, സ്കൂൾ കോളജ് കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങൾ, ഫിറ്റ്നസും ടാക്സും അടക്കാതെ നിരത്തിലിറങ്ങിയ വാഹനങ്ങൾ, അമിത വേഗത തുടങ്ങിയ വാഹനങ്ങൾക്കെതിരെയുമാണ് മോട്ടോർ വകുപ്പിന്റെ നേതൃത്വത്തിൽ പിഴയിടാക്കിയത്. കണ്ണൂർ ആർടിഒ എ.സി. ഷീബ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം. ശ്രീജിത്ത്, പി. റിയാസ്, പി. പ്രേമനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വാഹന പരിശോധന ശക്തമാക്കി
12:55 AM Oct 07, 2022 | Deepika.com