എ​ടാ​ട്ട് ദേ​ശീ​യ​പാ​ത​യി​ല്‍ നാ​ലു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു

12:53 AM Oct 07, 2022 | Deepika.com
പ​യ്യ​ന്നൂ​ര്‍: എ​ടാ​ട്ട് ദേ​ശീ​യ​പാ​ത​യി​ല്‍ നാ​ലു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. മി​നി​ലോ​റി​യും ഇ​നോ​വ ക്രി​സ്റ്റ​യും ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ​യും സ്‌​കൂ​ട്ട​റു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ പ​യ്യ​ന്നൂ​ര്‍ എ​ടാ​ട്ട് കോ​ള​ജ് സ്റ്റോ​പ്പി​നു സ​മീ​പ​ത്താ​ണ് ഒ​രേ​സ​മ​യം നാ​ലു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച​ത്. ക​ണ്ണൂ​രി​ല്‍ നി​ന്നും പ​യ്യ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യും എ​തി​രേ വ​രി​ക​യാ​യി​രു​ന്ന ഇ​നോ​വ ക്രി​സ്റ്റ​യും അ​തേ ദി​ശ​യി​ല്‍ വ​ന്ന ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ​യും പി​ലാ​ത്ത​റ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെട്ട​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഏ​റെ​നേ​രം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.