എടൂർ: ആറളത്ത് കാട്ടാന ആക്രമണത്തിൽ ഓരോ മനുഷ്യജീവൻ പൊലിയുമ്പോഴും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പ്രതിരോധ നടപടികളെക്കുറിച്ച് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വേണ്ടി യാതൊരു നടപടികളും സ്വീകരിക്കാത്ത സർക്കാരിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാസുവിന്റെ ഭവനം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
0ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ശോഭ, കീഴ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിമ്മി അന്തിനാട്, ബൂത്ത് പ്രസിഡന്റ് ഭാസ്കരൻ, നേതാക്കളായ അബ്ദുൾ റഷീദ് പുന്നാട്, ഗംഗാധരൻ, ജോസ്, സുകുമാരൻ, എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കാട്ടാന ആക്രമണങ്ങളിൽ വേണ്ടത് പൊള്ളയായ പ്രഖ്യാപനങ്ങളല്ല: സജീവ് ജോസഫ് എംഎൽഎ
12:53 AM Oct 07, 2022 | Deepika.com