ശ്രീകണ്ഠപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1980-81 എസ്എസ്എൽസി ബാച്ചിലെ പൂർവ വിദ്യാർഥികൾ നാല് പതിറ്റാണ്ടിന് ശേഷം വീണ്ടും സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. 'സ്പന്ദനം' എന്ന പേരിൽ നടന്ന സംഗമം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി.വി. പ്രേമൻ നമ്പ്യാർ ചുഴലി അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി. ഫിലോമിന മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര സംവിധായകൻ ഗിരീഷ് കുന്നുമ്മൽ മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ റിട്ട.അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.പി. പ്രേമരാജൻ, ദേശീയ കുറാഷ് റഫറി കെ.വി. ഷനില, ബിസിനസ് സംരംഭകൻ ലുലു ഹസൻ, നാടൻപാട്ട് കലാകാരൻ ബാബുരാജ് മലപ്പട്ടം എന്നിവരെ സംഗമത്തിൽ ആദരിച്ചു. വാർഡ് കൗൺസിലർ വി.പി. നസീമ, സി. സുരേന്ദ്രൻ, പി. രാമചന്ദ്രൻ, കെ.വി. സണ്ണി, ടി.ഒ. ഇന്ദിര, വർഗീസ് ജോൺ, ടി.പി. രുഗ്മിണി എന്നിവർ പ്രസംഗിച്ചു.
പൂർവ വിദ്യാർഥി സംഗമം
12:50 AM Oct 07, 2022 | Deepika.com