പ്രസംഗ മത്സര വിജയികൾ
12:50 AM Oct 07, 2022 | Deepika.com
ചെമ്പേരി: വൈഎംസിഎ ചെമ്പേരിയുടെ ആഭിമുഖ്യത്തിൽ ജയ്സൻ കുഴിമുള്ളിൽ അനുസ്മരണ ലഹരിവിരുദ്ധ പ്രസംഗ മത്സരം നടത്തി. വൈഎംസിഎ നോർത്ത് സോൺ കോ-ഓർഡിനേറ്റർ ഇമ്മാനുവൽ ജോർജ് ഉദ്ഘാടനം ചെയ്തു. ആദികൃഷ്ണ കെ.നിർമ്മല യുപി സ്കൂൾ ചെമ്പേരി, ആർലിൻ അന്ന ഷിബു വയത്തൂർ യുപി സ്ക്കൂൾ ഉളിക്കൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വൈഎംസിഎ പ്രസിഡന്റ് ടോമി മാത്യു അധ്യക്ഷത വഹിച്ചു. ഷൈബി കുഴിവേലിപ്പുറത്ത്, സിബി പുന്നക്കുഴി എന്നിവർ പ്രസംഗിച്ചു.