കരനെൽ കൃഷി വിളവെടുത്തു
12:50 AM Oct 07, 2022 | Deepika.com
ഏരുവേശി: ഏരുവേശി കൃഷിഭവന്റെ ലീഡ്സ് ഇന്നവേഷൻ ടെക്നോളജി പദ്ധതിപ്രകാരം പൂപ്പറന്പിൽ കരനെൽ കൃഷി വിളവെടുപ്പ് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. മാത്യു വരന്പകത്താണ് തരിശ് നിലത്ത് നെൽകൃഷി നടത്തിയത്. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ ഹോംഗാർഡ് കൂടിയാണ് കർഷകനായ മാത്യു. ശ്രീകണഠാപുരം സിഐ ഇ.പി. സുരേശൻ, കൃഷി ഓഫീസർ വി.എൻ. ജിനു, ഫീൽഡ് അസിസ്റ്റന്റ് ശ്യാമ, വാർഡംഗം പി.വി. കമലാക്ഷി, പൂപ്പറന്പ് ഇടവക വികാരി ഫാ. ലാസർ വരന്പകത്ത് എന്നിവർ പ്രസംഗിച്ചു.