ലഹരി വിരുദ്ധ ബോധവത്ക്കരണം
12:46 AM Oct 07, 2022 | Deepika.com
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രതിജ്ഞയെടുത്തു. പിടിഎ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, പ്രിൻസിപ്പൽ സന്തോഷ്, പ്രധാനാധ്യാപിക ഷൈല കുമാരി, പ്രതാപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ പയസ് ഫിലിപ്പ് ക്ലാസ് നയിച്ചു. ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി രചനാ മത്സരങ്ങളും സംഘടിപ്പിച്ചു. എസ്പിസി, എൻഎസ്എസ്, പരിസ്ഥിതി ക്ലബ്, ജാഗ്രതാ ക്ലബ് എന്നിവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.