അപേക്ഷ ക്ഷണിച്ചു
12:46 AM Oct 07, 2022 | Deepika.com
കൊച്ചി: നവകേരള കർമ പദ്ധതിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും കന്പ്യൂട്ടര് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഒപ്പം കംപ്യൂട്ടര്‍ സയന്‍സില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 40 വയസ്. താല്പര്യമുള്ളവര് വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോണ്‍ നമ്പറും സഹിതം 20ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിലാസം ജില്ലാ കോര്‍ഡിനേറ്റര്‍, നവകേരളം പദ്ധതി, രണ്ടാംനില, സിവില്‍ സ്റ്റേഷന്, കാക്കനാട്, എറണാകുളം, ഫോണ്‍ 9895897132. ഈ മെയില്‍: hkmernakulam@gmail.com.