മൂവാറ്റുപുഴ: കേരള എക്സൈസ് വകുപ്പ് നടത്തുന്ന എൻഡിപിഎസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പായിപ്രയിൽനിന്നു കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മുളവൂർ പായിപ്ര മരോട്ടിക്കൽ മാഹിൻ, മരോട്ടിക്കൽ മനാഫ് എന്നിവരാണ് അറസ്റ്റിലായത്.
മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള യുവാക്കൾക്കും വിദ്യാർഥികൾക്കും വ്യാപകമായ രീതിയിൽ കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാന്പ് എന്നിവ മനാഫ് വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. ലിബു, സി.പി. ജിനേഷ് കുമാർ, എം.ടി. ബാബു, കെ.ഇ. ജോമോൻ, കെ.എ. നൗഷാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.എസ്. ബബീന എന്നിവരായിരുന്നു എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
പായിപ്രയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
12:45 AM Oct 07, 2022 | Deepika.com