പറവൂർ: നാടക് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പറവൂർ ലക്ഷ്മി കോളജിൽ ‘നാടകകൃതിയും അറിവും’ സെമിനാർ നടത്തി. നാടക പ്രവർത്തകർ ശ്രീമൂലനഗരം മോഹൻ ഉദ്ഘാടനം ചെയ്തു. നമ്മൾ ജീവിക്കുന്ന ജീവിത പരിസരത്തുനിന്നാണ് നമ്മുടെ നാടകങ്ങൾ രൂപം കൊള്ളുന്നതെന്നും, സമൂഹത്തിന്റെ പുതുചലനങ്ങളെ ഉൾക്കൊള്ളാനാവാത്തവർ നാടകവേദിയിൽ നിന്നല്ല എല്ലാ മേഖലയിൽനിന്നും പുറന്തള്ളപ്പെട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. നാടകനിരൂപകൻ ടി.എം. ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
പ്രഫ. എൻ.ജി. ഉണ്ണികൃഷ്ണൻ, എൻ.എം. പിയേഴ്സൺ എന്നിവർ പ്രസംഗിച്ചു. ഗിരീഷ് കെടാമംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ മുരളി നെടുംതോപ്പിൽ സ്വാഗതവും വിനിത ചോലയാർ നന്ദിയും പറഞ്ഞു. നാളെയാണ് നാടക് എറണാകുളം ജില്ലാ സമ്മേളനം പറവൂരിൽ നടക്കുന്നത്.
സെമിനാർ നടത്തി
12:45 AM Oct 07, 2022 | Deepika.com