പറവൂർ: പറവൂരിലെ ഗതാഗതക്കുരുക്ക് നീക്കാന്‍ പ്രത്യേക നടപടി ആരംഭിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പറവൂരിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറവൂര്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ചടങ്ങില്‍ നിയോജകമണ്ഡലം എംഎല്‍എയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന് അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ വികസന ആവശ്യങ്ങള്‍ക്ക് എല്ലാ പിന്തുണയും മന്ത്രി നല്‍കാറുണ്ടെന്ന് വി.ഡി. സതീശന് പറഞ്ഞു. പറവൂരില്‍ സിവില്‍ സ്റ്റേഷന് അനെക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പറവൂര്‍ നിവാസികളുടെ എക്കാലത്തെയും ആവശ്യമായ ഓപ്പണ്‍ എയര്‍ സ്റ്റേഡിയവും എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.
നോര്‍ത്ത് പറവൂര്‍ റോഡ്സ് സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ജി. അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2018-2019 വര്‍ഷത്തെ പ്രളയപദ്ധതിയില് ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ മഹിളപ്പടി പാലത്തിന്റെയും കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ ഉദ്ഘാടനവും 2021-2022 വര്‍ഷത്തെ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിക്കുവാന്‍ പോകുന്ന പറവൂര്‍ മുന്‍സിപ്പാലിറ്റിയിലേയും ഏഴിക്കര ഗ്രാമപഞ്ചായത്തിലേയും വിവിധ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വഹിച്ചത്.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, പറവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രഭാവതി ടീച്ചര്‍, ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിന്‍സെന്റ്, കോട്ടുവളളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഇ.ജി. ശശിധരന്, വൈറ്റില ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയര്‍ എസ്. സജീവ്, ആലുവ നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയര്‍ ടി. എസ്. സുജാറാണി, എറണാകുളം നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയര്‍ സി.എം. സ്വപ്ന തുടങ്ങിയവര്‍ പങ്കെടുത്തു.
പറവൂരിലെ ഗതാഗതക്കുരുക്ക് നീക്കാന്‍ നടപടി: മന്ത്രി മുഹമ്മദ് റിയാസ്
12:45 AM Oct 07, 2022 | Deepika.com