കൊച്ചി : പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഗ്രൗണ്ടിൽ യുവതേജസ് പുരുഷ സ്വയം സഹായ സംഘം സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തിൽ യുവധാര പൗണ്ട് തൃശൂർ ജേതാക്കളായി. വടക്കന്റെ കാട് വേരിക്കാട് പാലക്കാട്, മഹാദേവ തിരുവല്ലൂർ എറണാകുളം ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
33 ടീമുകൾ പങ്കെടുത്ത മൽസരം ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എംഎൽഎ മുഖ്യാതിഥിയായി. യുവതേജസ് പ്രസിഡന്റ് ബിജു വർഗീസ് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ജൂഡിസ് പനക്കൽ, കൗൺസിലർമാരായ ജോർജ് നാനാട്ട്, ജോജി കുരീക്കോട് സോളമൻ വില്യംസ് , കെ.ജെ. തോമസ്, എ. ജി.ആന്റണി എന്നിവർ പ്രസംഗിച്ചു.
വടംവലി: യുവധാര പൗണ്ട് തൃശൂർ ജേതാക്കൾ
12:45 AM Oct 07, 2022 | Deepika.com