കൊച്ചി: സോപാന സംഗീത സഭയുടെ പ്രഥമ വാർഷിക സമ്മേളനം നാളെ തൃശൂർ കേച്ചേരി മഴുവഞ്ചേരി മഹാദേവ ക്ഷേത്ര സന്നിധിയിൽ ചേരും. രാവിലെ ഒന്പതിന് ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. പെരുവനം കുട്ടൻ മാരാർ മുഖ്യാതിഥിയാകും.
ചെയർമാൻ പന്തളം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് സോപാന സംഗീതത്തിന് അമൂല്യ സംഭാവന നൽകിയ രാമപുരം കുഞ്ഞികൃഷ്ണമാരാർ, തിരുനാവായ ശങ്കരമാരാർ, പയ്യന്നൂർ കൃഷ്ണമണി മാരാർ, ചെന്പുംപുറം കൃഷ്ണൻകുട്ടി മാരാർ, ഊരമന രാജേന്ദ്ര മാരാർ, പെരിങ്ങോട് ശ്രീധരൻ എന്നിവരെ വ്യത്യസ്ത പുരസ്കാരങ്ങൾ നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. പത്രസമ്മേളനത്തിൽ ശ്രീവരാഹം അശോക് കുമാർ, ഏലൂർ ബിജു, കാവിൽ ഉണ്ണികൃഷ്ണ വാര്യർ, ശ്യാം ഹരിപ്പാട് എന്നിവർ പങ്കെടുത്തു.
സോപാന സംഗീത സഭ വാർഷിക സമ്മേളനം നാളെ
12:43 AM Oct 07, 2022 | Deepika.com