കാലടി: കാലടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കുള്ള ആദരവും വിദ്യാഭ്യാസ അവാർഡുദാനവും നടത്തി. കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും മറ്റ് കോഴ്സുകളിൽ ഉന്നത വിജയം നേടിയവർക്കും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവർക്കുമാണ് അവാർഡുകൾ നൽകിയത്. ബെന്നി ബഹന്നാൻ എംപി അവാർഡ്ദാനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്ത ബിനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അമ്പിളി ശ്രീകുമാർ, ബിനോയ് കൂരൻ, ഷീജ സെബാസ്റ്റ്യൻ, ഷൈജൻ തോട്ടപ്പിള്ളി, അംബിക ബാലകൃഷ്ണൻ, ശാന്ത ചാക്കോ, ഷിജി വർഗീസ്, ഷാനിത നൗഷാദ്, സരിത ബൈജു, കെ.ടി.എൽദോസ്, പി.കെ. കുഞ്ഞപ്പൻ, സ്മിത ബിജു, പി.ബി. സജീവൻ, കെ.പി. സിജു, സി.വി. സജേഷ് , ആസൂത്ര സമിതി ഉപാധ്യക്ഷൻ ജോയ് പോൾ എന്നിവർ പ്രസംഗിച്ചു.
കാലടിയിൽ വിദ്യാഭ്യാസ അവാർഡ് വിതരണം
12:43 AM Oct 07, 2022 | Deepika.com