പ്രളയക്കാട് കുടിവെള്ള പദ്ധതി: തടയണ നിര്‍മാണം തുടങ്ങി
12:43 AM Oct 07, 2022 | Deepika.com
പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മുടക്കുഴ പഞ്ചായത്തിലെ പ്രളയക്കാട് കുടിവെള്ള പദ്ധതിയുള്ള തടയണ നിര്‍മാണം തുടങ്ങി. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടന് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജ റോയി, പഞ്ചായത്ത് അംഗങ്ങളായ വത്സ വേലായുധന്, അനാമിക ശിവന്, മുന്‍ പഞ്ചായത്ത് അംഗം എം.എന്‍. കമലന്, കെ.ബി. ബാബു, സോജന് എന്‍. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പ്രളയക്കാട് പ്രദേശത്തുള്ള 60 തില്പരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പ്രളയക്കാട് കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയത്.