നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കുറുമശേരിയിലെ മുഴുവൻ വ്യാപാരികളെയും സംഘടനയിൽ ചേർക്കുന്നതിന്റെ ഭാഗമായി മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു.
കുറുമശേരി യൂണിറ്റിലെ സംഘടനയിൽ അംഗത്വമുള്ള വ്യാപാരി മരിച്ചാൽ കുടുംബത്തിന് മരണാനന്തര സഹായമായി ഒരു ലക്ഷം രൂപ നൽകുന്നത് ഉൾപ്പെടെയുള്ള കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നതിന്റെ ഭാഗമായാണ് ആറ് മുതൽ പന്ത്രണ്ട് വരെ മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.
കാമ്പയിൻ കുറുമശേരി യൂണിറ്റ് പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി സി.ഡി. ആന്റു, ട്രഷറർ പ്രമോദ് പള്ളത്ത്, എം.എൻ. ബാബു, എം.വി. രാധാകൃഷ്ണൻ, ടി.പി. ആന്റണി, ടി.ബി. മനോജ്, പി.ഡി. രവീന്ദ്രൻ, സി.എം. ഉണ്ണികൃഷ്ണൻ, സുജിത് എന്നിവർ പ്രസംഗിച്ചു.
വ്യാപാരി മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി
12:43 AM Oct 07, 2022 | Deepika.com