കൊച്ചി: സംസ്ഥാന പൊതുമരാമത്തിന് കീഴിലെ റണ്ണിംഗ് കോണ്ട്രാക്ട് ക്ലസ്റ്റർ രണ്ട് പ്രകാരമുള്ള റോഡുകളുടെ നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി. ആലുവ - പറവൂർ റോഡിലാണ് മന്ത്രി എത്തി പരിശോധിന നടത്തിയത്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് സ്ഥിതിഗതികൾ ആരായുകയും റോഡിൽ താൽക്കാലികമായി അടച്ച കുഴികൾ 10 ന് മുൻപായി സ്ഥിരമായി അടയ്ക്കണമെന്ന് നിർദേശവും നൽകി. നിലവിൽ ശുചീകരിച്ചുവരുന്ന കാനകൾ മന്ത്രി പരിശോധിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.
റോഡ് കുഴിയടയ്ക്കൽ 10നു മുന്പ് വേണമെന്ന് മന്ത്രി
12:43 AM Oct 07, 2022 | Deepika.com