വിഴിഞ്ഞം: വെങ്ങാനൂർ പൗർണമിക്കാവിൽ ഇന്ന് അഗ്നിക്കാവടി നടക്കും. വൈകുന്നേരം നാലിന് വെങ്ങാനൂർ നെല്ലിവിള ശ്രീ ഭദ്രകാളീ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന കാവടി ഘോഷയാത്ര ആറിന് പൗർണമിക്കാവിൽ എത്തി ചേരും.
ഘോഷയാത്രയിൽ പാൽക്കാവടി, ഭസ്മക്കാവടി, വേൽക്കാവടി എന്നിവ ഉണ്ടായിരിക്കും. കഴിഞ്ഞ 41 ദിവസമായി ക്ഷേത്രത്തിൽ വ്രതം അനുഷ്ഠിക്കുന്ന 25 ഭക്തരാണ് അഗ്നിക്കാവടിയിൽ പങ്കെടുക്കുന്നത്.ഇന്ന് രാവിലെ 10 മുതൽ പഞ്ചശക്തി പൂജയും കലശപൂജയും നടക്കും. ഭാഗവതാചാര്യൻ പള്ളിക്കൽ സുനിലിന്റെ ഹാലാസ്യശിവ മാഹാത്മ്യയജ്ഞം ഇന്നലെ മുതൽ ആരംഭിച്ചു.
അഗ്നിക്കാവടി ഇന്ന്
11:32 PM Oct 06, 2022 | Deepika.com