ഓ​പ​റേ​ഷ​ൻ സൈ​ല​ൻ​സി​ൽ ഒ​മ്പ​ത് വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി

11:32 PM Oct 06, 2022 | Deepika.com
കാ​ട്ടാ​ക്ക​ട : വാ​ഹ​ന​ങ്ങ​ളി​ലെ രൂ​പ​മാ​റ്റ​വും നി​യ​മ​ലം​ഘ​ന​വും ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന ഓ​പ​റേ​ഷ​ൻ സൈ​ല​ൻ​സി​ൽ റൂ​റ​ൽ പ​രി​ധി​യി​ൽ നി​ന്ന് ഒ​മ്പ​ത് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ്പെ​ഷ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് കാ​ട്ടാ​ക്ക​ട, നെ​യ്യാ​ർ ഡാം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ന​ട​ത്തി നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ലാ​യ​ത്. സൈ​ല​ൻ​സ​ർ മോ​ഡി​ഫി​ക്കേ​ഷ​ൻ ചെ​യ്ത​തും ആ​ളു​ക​ൾ​ക്ക് ഭ​യ​പ്പാ​ട് ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത​തും, ന​മ്പ​ർ പ്ലേ​റ്റ് കാ​ണാ​ത്ത ത​ര​ത്തി​ൽ ചെ​റി​യ അ​ക്ഷ​ര​ത്തി​ൽ എ​ഴു​തി​യ​തും, ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ളോ​ട് സാ​മ്യ​പ്പെ​ടു​ത്തി ന​മ്പ​ർ എ​ഴു​തി​യ​തും, ന​മ്പ​ർ പ്ലേ​റ്റ് മ​ട​ക്കി വ​ച്ച​തും, വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ നി​ന്നും തീ​പ്പൊ​രി ചി​ത​റി​ക്കു​ന്ന​തു​മാ​യ ന്യൂ​ജ​ൻ ബൈ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്പെ​ഷ​ൽ എ​ൻ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​രു​ൺ മു​ഹ​മ്മ​ദ് ഷാ, ​ജി​ജോ മോ​ഹ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.