നാളത്തെ കൊല്ലം- കന്യാകുമാരി മെമു ട്രെയിൻ റദ്ദാക്കി
11:30 PM Oct 06, 2022 | Deepika.com
തിരുവനന്തപുരം: റെയിൽ പാതയിൽ നേമത്തിനും നെയ്യാറ്റിൻകരയ്ക്കുമിടയിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിൽ നാളെ കൊല്ലം- കന്യാകുമാരി (06772) മെമുവും തിരികെയുള്ള കന്യാകുമാരി- കൊല്ലം മെമുവും (06773) റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ പുനഃക്രമീകരിച്ചു. ഉച്ചയ്ക്ക് ഒന്നിന് നാഗർകോവിലിലിൽ നിന്നു പുറപ്പെടേണ്ട നാഗർകോവിൽ- കോട്ടയം എക്സ്പ്രസ് (16366) ഒന്നര മണിക്കൂർ വൈകി 2.30നു മാത്രമേ നാളെ യാത്ര തുടങ്ങൂ. കൊച്ചുവേളി- നാഗർകോവിൽ അണ് റിസർവ്ഡ് എക്സ്പ്രസ് (06429) ട്രെയിൻ ഒന്നര മണിക്കൂർ വൈകും. 1.140ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെടേണ്ട ട്രെയിൻ 3.10നു മാത്രമേ യാത്ര തിരിക്കൂ.