തിരുവനന്തപുരം: ഗോവൻ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്നു ഗോവ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ജോയിന്റ് ഡയറക്ടർ പാണ്ഡുരംഗ് തൽഗോങ്കർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മധുരയ്ക്കുശേഷം തിരുവനന്തപുരത്താണ് മൂന്നു ദിവസം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്നു മുതൽ ഒന്പതുവരെ വരെ മാൾ ഓഫ് ട്രാവൻകൂറിലാണ് പരിപാടികൾ നടക്കുക. ഗോവയുടെ തനത് ഭക്ഷണം, സംഗീതം, നൃത്ത രൂപങ്ങൾ, സംസ്കാരം, എന്നിവ നേരിട്ടറിയാൻ തിരുവനന്തപുരത്തെ ജനങ്ങൾക്ക് അവസരം ലഭിക്കും. ഗോവ@60 എന്ന പേരിലാണ് വജ്ര ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ഗോവൻ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാർഷികം 2021 ഡിസംബർ 19ന് അന്നത്തെ പ്രസിഡന്റ് ആയിരുന്ന രാംനാഥ് കോവിന്ദാണ് ഉദ്ഘാടനം ചെയ്തത്.
അറുപതിന്റെ നിറവിൽ ഗോവ: തിരുവനന്തപുരത്ത് പ്രത്യേക പരിപാടികൾ
11:30 PM Oct 06, 2022 | Deepika.com