ഇടമറുക്: മേലുകാവ് പഞ്ചായത്തിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി മേലുകാവ് പിഡബ്ല്യുഡി ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി.
ഇടമറുക് ഹെല്‍ത്ത് സെന്റർ-പയസ്മൗണ്ട്-കുറുമണ്ണ് റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കുകയും അപകടാവസ്ഥയിലുള്ള പാലം പുനര്‍നിര്‍മിക്കുകയും ചെയ്യുക, പാണ്ടിയാമാവ് വളവിലെ അപകടങ്ങള്‍ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, ഇടമറുക്-രണ്ടാറ്റുമുന്നി-വാകക്കാട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുക, മേലുകാവ്-കൊല്ലപ്പള്ളി റോഡിലെ കുഴികള്‍ അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്.
പഞ്ചായത്ത് കണ്‍വീനര്‍ താഷ്കന്റ് പൈകട അധ്യക്ഷത വഹിച്ചു. ജോയി തോമസ്, നോയല്‍ സാമുവല്‍, റോയി വെള്ളരിങ്ങാട്, ജോയി കളരിക്കല്‍, ബെന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
റോഡുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ
11:13 PM Oct 06, 2022 | Deepika.com